50 വർഷം മുന്പ് പവന് 150 രൂപ
Tuesday, September 10, 2019 11:33 PM IST
കോട്ടയം: അര നൂറ്റാണ്ട് മുന്പ് സ്വർണം വാങ്ങിയ ബില്ല് ഇന്നു കാണുന്പോൾ പുതിയ തലമുറയ്ക്ക് കൗതുകക്കാഴ്ചയാകും. കാണക്കാരി കട്ടക്കയം തോരണംവച്ചതിൽ കെ.ടി. ചെറിയാൻ 1969 സെപ്റ്റംബർ 13ന് ഏഴര ഗ്രാം 22 ക്യാരറ്റ് സ്വർണം വാങ്ങിയത് 146.25 രൂപയ്ക്കായിരുന്നു.
50 വർഷം പിന്നിടുന്പോൾ വില ഏതാണ്ട് 200 ഇരട്ടിയായി പവന് 28,440 രൂപയിൽ എത്തിയിരിക്കുന്നു. പണിക്കൂലികൂടി കൂട്ടുന്പോൾ എട്ടു ഗ്രാം വരുന്ന പവന് 32,000 രൂപ വരും. കോട്ടയം കണ്ണാലക്കുന്നിൽ ജ്വല്ലറിയിൽനിന്നു പിതാവ് വാങ്ങിയ സ്വർണത്തിന്റെ ബിൽ മകനും കെഎസ്ഇബി പള്ളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുമായ കെ.സി. തോമസ് ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുകയാണ്.