വിവോ വി17 പ്രോ 27ന്
വിവോ വി17 പ്രോ 27ന്
Saturday, September 21, 2019 10:43 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ ഇ​ന്ത്യ വി ​ശ്രേ​ണി​യി​ലെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഡു​വ​ൽ പോ​പ് ആ​പ് സെ​ൽ​ഫി കാ​മ​റ, 4 പി​ൻ കാ​മ​റ​ക​ൾ, ഗ്ലാ​സ് ബാ​ക് പാ​ന​ൽ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച സ്മാ​ർ​ട്ട്ഫോ​ൺ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​വോ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

6.44 ഇ​ഞ്ച് ഡി​സ്പ്ലേ, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 675 പ്രോ​സ​സ​ർ, 8 ജി​ബി റാം, 128 ​ജി​ബി റോം, 4 ​പി​ൻ കാ​മ​റ​ക​ൾ (48 എം​പി പ്രൈ​മ​റി സോ​ണി ഐ​എം​എ​ക്സ്582 സെ​ൻ​സ​ർ, 13 എം​പി ടെ​ലി ലെ​ൻ​സ്, 8 എം​പി വൈ​ഡ് ആം​ഗി​ൾ ലെ​ൻ​സ്, 2 എം​പി ഡെ​പ്ത് സെ​ൻ​സ​ർ), ഡു​വ​ൽ പോ​പ് അ​പ് മു​ൻ കാ​മ​റ​ക​ൾ (32 എം​പി പ്ര​മ​റി ഷൂ​ട്ട​ർ +8 എം​പി വൈ​ഡ് ആം​ഗി​ൾ), 18 വാ​ട്ടി​ന്‍റെ ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് പി​ന്തു​ണ​യു​ള്ള 4,100 എം​എ​എ​ച്ച് ബാ​റ്റ​റി, ആ​ൻ​ഡ്രോ​യ്ഡ് 9 പൈ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഫ​ൺ​ട​ച്ച് 9ഒ​എ​സ് എ​ന്നി​വ​യാ​ണ് വി 17 ​പ്രോ​യു​ടെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. ഈ ​മാ​സം സെ​പ്റ്റം​ബ​ർ മു​ത​ൽ ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഫോ​ണി​ന് 29,990 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.