ഇന്ത്യ ബുൾസ്-ലക്ഷ്മി വിലാസ് ലയനം തള്ളി
Thursday, October 10, 2019 12:19 AM IST
മുംബൈ: ഇന്ത്യാ ബുൾസ് ഹൗസിംഗും ലക്ഷ്മി വിലാസ് ബാങ്കും തമ്മിൽ ലയിക്കാനുള്ള നിർദേശം റിസർവ് ബാങ്ക് തള്ളിക്കളഞ്ഞു.
ലക്ഷ്മി വിലാസ് ബാങ്കിനെ ഈയിടെ ത്വരിത തിരുത്തൽ നടപടിയിൽ ആക്കിയിരുന്നു. കിട്ടാക്കടങ്ങൾ കൂടിയതും ആവശ്യത്തിനു മൂലധനം ഇല്ലാത്തതും കണക്കിലെടുത്താണിത്. ബാങ്കിനെതിരേ ഡൽഹി പോലീസ് തട്ടിപ്പുകേസുകളും എടുത്തിട്ടുണ്ട്. ഇന്ത്യാ ബുൾസ് ഗ്രൂപ്പ് മറ്റു പല ആരോപണങ്ങളും നേരിടുന്നുണ്ട്.