ടിസിഎസിനു നേരിയ നേട്ടം
Friday, October 11, 2019 12:03 AM IST
മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ നേരിയ ലാഭവർധന കാണിച്ചു. 1.8 ശതമാനം വർധനയോടെ 8042 കോടി രൂപയായി അറ്റാദായം. എന്നാൽ ജൂണിലവസാനിച്ച ത്രൈമാസത്തെ ലാഭത്തേക്കാൾ കുറവാണിത്. നിരീക്ഷകരുടെ പ്രതീക്ഷയേക്കാൾ മോശമാണു വരുമാനവും ലാഭവും.കന്പനി ഷെയർ ഒന്നിനു 40 രൂപയുടെ പ്രത്യേക ലാഭവീതവും അഞ്ചു രൂപയുടെ ഇടക്കാല ലാഭവീതവും പ്രഖ്യാപിച്ചു.