ഹ്യുണ്ടായ് വെന്യുവിനു റിക്കാർഡ് വില്പന
Friday, October 11, 2019 11:54 PM IST
കൊച്ചി: കോംപാക്ട് എസ്യുവി സെഗ്മെന്റിൽ വിപ്ലവം സൃഷ്ടിച്ച ഹ്യുണ്ടായ് വെന്യു വില്പനയിലും റിക്കാർഡ് കുറിച്ചു. 2019 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് 42,681 വാഹനങ്ങളാണ് വിറ്റഴിച്ചത്.
വെന്യൂ മോഡൽ ഉപഭോക്താക്കൾ ഏറ്റെടുത്തതിന്റെ തെളിവാണിതെന്നും ഇത് തങ്ങൾക്ക് അഭിമാനത്തിന്റെ നിമിഷമാണെന്നും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ജെ. ഹാ പറഞ്ഞു.