എച്ച്പിഎംഎഫ് കണ്വൻഷൻ ഇന്നു സമാപിക്കും
Saturday, October 12, 2019 11:26 PM IST
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന ഹോസ്പിറ്റാലിറ്റി പർച്ചേസ് മാനേജേഴ്സ് ഫോറം (എച്ച്പിഎംഎഫ്) ഒന്‍പതാം വാർഷിക കണ്‍വൻഷനും അവാർഡ്സ് 2019-ഉം കൊച്ചിക്കായലിൽ സംഘടിപ്പിക്കുന്ന വള്ളംകളിയോടെ ഇന്നു സമാപിക്കും.
കേരളത്തിൽനിന്നുള്ള വിദഗ്ധരായ തുഴക്കാർക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും കണ്വൻഷനെത്തിയിരിക്കുന്ന പ്രതിനിധികളും വള്ളങ്ങൾ തുഴയാനുണ്ടാകും.
ഫുഡ് ആൻഡ് ബിവറേജസ് രംഗത്തെ പുതിയ പ്രവണതകൾ, വിജയകഥകൾ, ഭാവിസാധ്യതകൾ എന്നിവയും സംഗമം ചർച്ച ചെയ്യുന്നുണ്ട്. അഭിലാഷ മത്രെ (ദേശീയ വനിതാ കബഡി ടീം ക്യാപ്റ്റൻ), അക്നാഷ സിംഗ്, ആകാശ് ആനന്ദ്, അമേയ വെയ്ൻഗാൻകാർ (കരാട്ടെ താരം) കേണൽ രണ്‍വീർസിംഗ് ജാംവാൽ (പർവതാരോഹകൻ), ദിലീപ് തിർകെ (മുൻ ദേശീയ ഹോക്കി താരം), ഗിരീഷ് ശർമ (പാരാബാഡ്മിന്റണ്‍ താരം) ജയാ ശർമ (ക്രിക്കറ്റ് താരം), സുയാഷ് ജാദവ് (ദേശീയ പാരാസ്വിമ്മിംഗ് താരം) തുടങ്ങിയ ദേശീയകായിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.