ഇന്‍സെന്റീവ് സ്കീമില്‍ റബര്‍ കര്‍ഷകര്‍ക്കുള്ള രജിസ്ട്രേഷൻ നവംബര്‍ 30 വരെ
Saturday, October 19, 2019 11:26 PM IST
തിരുവനന്തപുരം: റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീമില്‍ റബര്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരുടെ അഭ്യര്‍ഥന പ്രകാരവും റബര്‍ ഉത്പാദകസംഘങ്ങള്ക്കു പുതിയ അപേക്ഷകളുടെ വിവരങ്ങള്‍ ആര്‍പിഐഎസ് പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമായതിനാലും തീയതി നീട്ടണമെന്നു റബര്‍ ബോര്‍ഡും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇവ പരിശോധിച്ച ശേഷമാണ് ഇന്‍സെന്റീവ് സ്കീമില്‍ കര്‍ഷകര്‍ക്കു രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നവംബര്‍ 30 വരെയാക്കി ദീര്‍ഘിപ്പിച്ചു ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.