കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സ്വിഗി
Saturday, October 19, 2019 11:26 PM IST
ബംഗളൂരു: കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗി. വരുന്ന 18 മാസത്തിനുളളിൽ മൂന്നു ലക്ഷത്തോളം ഡെലിവറി എക്സിക്യൂട്ടീവുകളെ നിയമിക്കാനാണ് കന്പനിയുടെ പദ്ധതി. ഇപ്പോഴുള്ള ബിസനസ് വളർച്ച തുടർന്നാൽ വൈകാതെതന്നെ സ്വിഗി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ തൊഴിൽ ദാതാവാകുമെന്നു സ്വിഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മാജെട്ടി പറഞ്ഞു.