ഡേവിസ് കല്ലൂക്കാരന് ഒമാനിലെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ അവാർഡ്
Monday, October 21, 2019 10:46 PM IST
മസ്കറ്റ്: ഒമാനിലെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ ഐവ 2019 അവാർഡിനു തൃശൂർ സ്വദേശിയായ ഡേവിസ് കല്ലൂക്കാരൻ അർഹനായി. ഡബ്ല്യു ഹോട്ടൽ മസ്കറ്റിൽ നടന്ന ഐവ (ആലം അൽ ഇക്തിസാദ് വൽ അമൽ) അവാർഡ് ദാന ചടങ്ങിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ സിവിൽ സർവീസ് മന്ത്രി ഷെയ്ക്ക് ഖാലിദ് ബിൻ ഒമർ അൽ മർഹൂൻ ഡേവിസ് കല്ലൂക്കാരനു പുരസ്കാരം സമ്മാനിച്ചു.
ഒമാനിലെ പ്രമുഖ ഓഡിറ്റിംഗ്, ബിസിനസ് കൺസൾട്ടന്റ് സ്ഥാപനമായ ക്രോവെ മാക് ഗസാലി എൽഎൽസിയുടെ സ്ഥാപകനും മാനേജിംഗ് പാർട്ട്ണറുമാണ് ഡേവിസ് കല്ലൂക്കാരൻ.
ഒമാനിൽ മുൻനിരയിലുള്ള പത്ത് ഓഡിറ്റിംഗ് സ്ഥാപനങ്ങളിൽ ഒന്നാണ് ഇരുപത്തഞ്ചു വർഷം മുന്പ് സ്ഥാപിതമായ ക്രോവെ മാക് ഗസാലി. 130 രാജ്യങ്ങളിലായി എണ്ണൂറോളം ഓഫീസുകളുള്ള ലോകത്തെ മുൻനിര ഗ്ലോബൽ അക്കൗണ്ടിംഗ് നെറ്റ്വർക്കായ ക്രോവെ ഗ്ലോബലിന്റെ മെംബപർ കന്പനിയാണിത്.
പിനക്കിൾ അവാർഡിനു ഡേവിസ് കല്ലൂക്കാരൻ അർഹനായിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മസ്കറ്റ് ചാപ്റ്റർ സ്ഥാപക ചെയർമാനായ ഡേവിസ് തൃശൂർ കുട്ടനെല്ലൂർ ഹിൽ ഗാർഡൻസിൽ പരേതനായ ആന്റണി കല്ലൂക്കാരന്റെയും മാഗിയുടെയും മകനാണ്.