വനിതാ കായിക താരങ്ങൾക്ക് ആദരവുമായി ഹായർ
Monday, October 21, 2019 10:46 PM IST
കൊച്ചി: ഇന്ത്യൻ കായികരംഗത്തെ വനിതാ പ്രതിഭകളെ സൈലൻഡ് പെർഫോമേഴ്സ് എന്നപേരിൽ ടെലിവിഷൻ പരസ്യത്തിലൂടെ ഗൃഹോപകരണ മേഖലയിലെ ഹായർ കന്പനി ആദരിക്കുന്നു. കന്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമായ ഡയറക്ട് മോഷൻ മോട്ടോർ വാഷിംഗ് മെഷീൻ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ടാണ് ടെലിവിഷൻ പരസ്യം തയാറാക്കിയത്.
ജിംനാസ്റ്റിക് ഒളിന്പിക്സ് താരവും ഖേൽ രത്ന അവാർഡ് ജേത്രിയുമായ ദീപ കർമാകർ, സ്പ്രിന്റ് താരവും അർജുന അവാർഡ് ജേത്രിയുമായ ഹിമ ദാസ്, ബോക്സർ സിമ്രാൻ ജിത് കൗർ എന്നിവരാണ് പരസ്യത്തിലെ പ്രതിപാദ്യം. മലയാളം, ഹിന്ദി, ഒറിയ തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലും പരസ്യം ഉടൻ സംപ്രേഷണം ചെയ്യും.