ഇലക്ട്രിക് വാഹനങ്ങൾക്കു കമ്യൂണിറ്റി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു
Wednesday, October 23, 2019 11:36 PM IST
തൃശൂർ: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കമ്യൂണിറ്റി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു. ലിൻക്സ് ലോറൻസ് ആൻഡ് മേയോ കമ്പനിയാണ് ചാർജ് ഗ്രിഡിന്റെ ചാർജിംഗ് സ്റ്റേഷനുകൾ വിപണിയിലെത്തിക്കുന്നത്. ചാർജ് ചെയ്യുന്നതിനുള്ള വിപുലമായ ശ്രേണി ചാർജ് ഗ്രിഡിനുണ്ട്.
ഹൗസിംഗ് കോളനികൾ, ബംഗ്ലാവുകൾ, ഓഫീസ് സമുച്ചയങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കമ്യൂണിറ്റി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാം. ചാർജ് ഗ്രിഡിന്റെ എസി ചാർജിംഗ് ഉത്പന്നങ്ങളാണു ലിൻക്സ്- ലോറൻസ് ആൻഡ് മേയോ ആദ്യം വിപണിയിലെത്തിക്കുക.