ഇന്ധനവ്യാപാരം മറ്റു മേഖലകളിലെ കന്പനികൾക്കും
Wednesday, October 23, 2019 11:36 PM IST
ന്യൂഡൽഹി: എണ്ണക്കന്പനികളല്ലാത്തവർക്കും ഇന്ധനവ്യാപാരത്തിൽ പ്രവേശിക്കാൻ അനുമതി. ഇതോടെ കൂടുതൽ ഇന്ധനവിതരണ കന്പനികളും കൂടുതൽ ഇന്ധനവില്പന കേന്ദ്രങ്ങളും ഉണ്ടാകും. ഇന്നലെ സാന്പത്തികകാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതി നയം മാറ്റത്തിന് അംഗീകാരം നല്കി.
250 കോടി രൂപ അറ്റമൂല്യം ഉള്ള കന്പനികൾക്ക് ഇന്ധനവിപണനത്തിൽ കടക്കാം. ഇതുവരെ 2000 കോടി രൂപയുടെ മൂല്യം വേണമായിരുന്നു. പെട്രോളിയം ഖനനം, ശുദ്ധീകരണം തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ പെട്രോൾ പന്പുകളിലും സിസിടിവി ഏർപ്പെടുത്തണമെന്നു വ്യവസ്ഥവച്ചു.