എസ്.എം. വിജയാനന്ദ് അധ്യക്ഷനായി ധനകാര്യ കമ്മീഷൻ
Wednesday, October 23, 2019 11:36 PM IST
തിരുവനന്തപുരം: സംസ്ഥാന മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാന്പത്തിക സ്ഥിതി അവലോകനം ചെയ്യാനും അവയ്ക്കുള്ള അവാർഡ് തുക നിർണയിക്കാനും വരുമാന സ്രോതസ് ശക്തിപ്പെടുത്താനും ശിപാർശ സമർപ്പിക്കാനുമാണ് കമ്മീഷൻ.
തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി എന്നിവർ കമ്മീഷനിൽ അംഗങ്ങളായിരിക്കും.