ദീപാവലി വ്യാപാരം പൊലിച്ചില്ല
Thursday, November 7, 2019 12:27 AM IST
മുംബൈ: രാജ്യത്തെ ദീപാവലി വ്യാപാരം പൊലിച്ചില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് അവസരമാണു ദീപാവലി. എന്നാൽ, ഇത്തവണ വ്യാപാരം അതിനനുസരിച്ചു വളർച്ച കാണിച്ചില്ലെന്നു ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷത്തേക്കാൾ കുറച്ചുപേരേ കടകളിൽ വന്നുള്ളൂഎന്ന് 90 ശതമാനം വ്യാപാരികൾ പറയുന്നു. 70 ശതമാനം ചില്ലറവ്യാപാരികളും കഴിഞ്ഞവർഷത്തേക്കാൾ കുറവായിരുന്നു വില്പന എന്നും സൂചിപ്പിച്ചു. പ്രതീക്ഷ കുറവായിരുന്നതിനാൽ വില്പന തൃപ്തികരമായി തോന്നുന്നുവെന്നു 35 ശതമാനം വ്യാപാരികൾ പറഞ്ഞു.
ദീപാവലി വേളയിലെ വ്യാപാരത്തിലുണ്ടാകുന്ന ഉണർവ് വ്യാപാരമാന്ദ്യത്തിനു ശമനം കുറയ്ക്കുമെന്ന പ്രതീക്ഷകളാണു പാളിയത്.