മള്‍ട്ടിപ്ലെക്സുകള്‍ക്ക് കിറ്റ്കോയുടെ രൂപകല്പന
Tuesday, November 12, 2019 12:15 AM IST
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്രവികസന കോര്പറേഷന്(കെഎസ്എഫ്ഡിസി) നിര്‍മിക്കുന്ന മള്‍ട്ടിപ്ലെക്സുകളുടെ രൂപകല്പന പൊതുമേഖലാ സാങ്കേതിക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ നിര്‍വഹിക്കും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കിഫ്ബി പദ്ധതിപ്രകാരം 12 ആധുനിക മള്‍ട്ടിപ്ലക്സുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന്റെ രൂപകല്പന പൂര്‍ത്തിയായി. നിര്‍മാണം ഉടന്‍ ആരംഭിക്കും.
നിരവധി മള്‍ട്ടിപ്ലെക്സുകള്‍ സന്ദര്‍ശിച്ചും ചലച്ചിത്ര സാങ്കേതികവിദഗ്ധരും നിര്‍മാതാക്കളും മള്‍ട്ടിപ്ലെക്സ്, തിയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയും മാര്‍ക്കറ്റ് സാധ്യതകൾ വിലയിരുത്തിയുമാണ് മള്‍ട്ടിപ്ലക്സുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതെന്ന് പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. സുരേഷ് മണിമല പറഞ്ഞു.