കിറ്റെക്സ് അറ്റാദായത്തിൽ റിക്കാർഡ് വളർച്ച
Tuesday, November 12, 2019 12:15 AM IST
കൊച്ചി: വസ്ത്ര നിർമാണ വ്യാപാരക്കന്പനിയായ കിറ്റെക്സ് ഗാർമെന്റ്സിന്റെ അറ്റാദായത്തിൽ റിക്കാർഡ് വളർച്ച. സെപ്റ്റംബർ 30ന് അവസാനിച്ചു രണ്ടാം പാദത്തിൽ 46 ശതമാനം വർധനയോടെ 38.32 കോടി രൂപ കിറ്റെക്സ് അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 26.25 കോടി രൂപയായിരുന്നു ഇത്. സെപ്റ്റംബർ 30ന് അവസാനിച്ച അർധവാർഷികത്തിൽ അറ്റാദായം 18 ശതമാനം വർധിച്ചു 52.85 കോടി രൂപയിലെത്തി.
15 ശതമാനം വളർച്ചയോടെ 2019.19 കോടി രൂപയുടെ വരുമാനമാണ് രണ്ടാം പാദത്തിൽ കന്പനി നേടിയിരിക്കുന്നത്.