ഗ്രാൻഡ് ഹയാത്തിൽ 24നു ‘താങ്ക്സ് ഗിവിംഗ് ബ്രഞ്ച്’
Thursday, November 21, 2019 12:08 AM IST
കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ 24നു ‘താങ്ക്സ് ഗിവിംഗ് ബ്രഞ്ച്’ നടക്കും. അമേരിക്കയിലെ പ്രത്യേക ആചരണമാണ് ‘താങ്ക്സ് ഗിവിംഗ് ദിനം’. ഇവിടത്തെ മലബാർ കഫെ, തായ് സോൾ, കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രിൽ എന്നീ മൂന്ന് റസ്റ്ററന്റുകളിലും അന്നേദിവസം അതിഥികൾക്കു വിവിധ രുചിഭേദങ്ങൾ ആസ്വദിക്കാം. ഭക്ഷണത്തോടൊപ്പം ലൈവ് ബാൻഡുകൾ, ഡിജെ, കോംപ്ലിമെന്ററി പൂൾ ആക്സസ്, കുട്ടികൾക്കുള്ള സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവയും ആസ്വദിക്കാം. രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞു 3.30വരെയാണു ബ്രഞ്ച് ലഭ്യമാകുക. 2,222 രൂപയാണ് താങ്ക്സ് ഗിവിംഗ് ബ്രഞ്ചിന്റെ സാധാരണ നിരക്ക്.