ജിഎസ്ടി ശില്പശാല
Saturday, November 30, 2019 11:09 PM IST
കൊച്ചി : ജിഎസ്ടി റിട്ടേണ്‍ ഫോമുകളിലും ഫയലിംഗ് സംവിധാനത്തിലും നിർദേശിക്കപ്പെട്ടിട്ടുള്ള പുതിയ മാറ്റങ്ങളെ സംബന്ധിച്ചു കേന്ദ്ര ജിഎസ്ടി തിരുവനന്തപുരം സോണും, കൊച്ചി ജിഎസ്ടി കമ്മീഷണറേറ്റും സംയുക്തമായി ചർച്ചയും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
നാളെ മുതൽ ആറുവരെ എറണാകുളം ഐഎസ്പ്രസ് റോഡിലുള്ള കേന്ദ്ര നികുതി വകുപ്പ് ഓഫീസിൽ ദിവസവും ഉച്ചയ്ക്കു 2.30 മുതൽ അഞ്ചു വരെയായിരിക്കും ശില്പശാല. ജിഎസ്ടി നികുതിദായകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ജിഎസ്ടി റിട്ടേണ്‍ സമർപ്പണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവർക്കു ശില്പശാലയിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റ് പബ്ലിക് റിലേഷൻസ് ഓഫീസറുമായി 0484 -2390716 , 0484 -2390404 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.