നാളികേര വികസന കോർപറേഷൻ : ശന്പളക്കുടിശികയുടെ കാര്യം മന്ത്രിതലസമിതി പരിശോധിക്കുമെന്നു സർക്കാർ
Tuesday, December 3, 2019 11:25 PM IST
കൊച്ചി: നാളികേര വികസന കോർപറേഷനിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും ശന്പളക്കുടിശികയും നൽകുന്ന കാര്യം മന്ത്രിതലസമിതി യോഗം ചേർന്നു പരിശോധിക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കഴിഞ്ഞദിവസം ഹർജിയിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആനുകൂല്യങ്ങളും കുടിശികയും നൽകണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ചു ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് അഡീഷണൽ എജി ഹാജരായി ഇന്നലെ വിശദീകരണം നൽകിയത്. മന്ത്രിതലസമിതി ഹൈക്കോടതിയുടെ മുൻ ഉത്തരവുകൂടി പരിഗണിച്ചു തീരുമാനമെടുക്കുമെന്നും സർക്കാർ ബോധിപ്പിച്ചു.