ക്രിസ്മസിന് ഓഫറുകളുമായി കല്യാണ് ജ്വല്ലേഴ്സ്
Thursday, December 5, 2019 11:49 PM IST
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് ക്രിസ്മസിനോടനുബന്ധിച്ച് ആകർഷകമായ സമ്മാനങ്ങളും ഇളവുകളും നല്കും. പതിനയ്യായിരം രൂപയ്ക്കു മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയിൽ 30 ശതമാനംവരെ ഇളവും ലഭിക്കും.
സമ്മാനമായി ഹോം അപ്ലയൻസുകൾ, മൊബൈൽ ഫോണുകൾ എന്നിവ മുതൽ കൂടുതൽ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്കു ബന്പർ സമ്മാനമായി റഫ്രിജറേറ്ററുകളും ടെലിവിഷനുകളും ലഭിക്കും.
ക്രിസ്മസ് കാലത്ത് ആഭരണങ്ങൾക്കു മൂന്നുശതമാനം മുതൽ ആയിരിക്കും പണിക്കൂലി. കേരളത്തിലെ കല്യാണ് ഷോറൂമുകളിൽ ജനുവരി 31 വരെയായിരിക്കും ക്രിസ്മസ് ഓഫർ ലഭിക്കുകയെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.