ഏഷ്യൻസ് ഫുഡ്സ് കേക്കുകൾ ക്രിസ്മസ് വിപണിയിലേക്ക്
Wednesday, December 11, 2019 12:01 AM IST
കോട്ടയം: ക്രിസ്മസിനു മധുരം പകരാൻ ഏഷ്യൻസ് ഫുഡ്സിന്റെ കേക്കുകളും. കേരളത്തിലും കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും വിവിധയിനം ഭക്ഷ്യോത്പന്നങ്ങളുമായി സാന്നിധ്യമറിയിച്ച ഏഷ്യൻസ് ഫുഡ്സ് ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് "പാരീസ്’ എന്ന പേരിൽ വിവിധയിനം കേക്കുകളുമായി വിപണിയിലേക്ക് ഇറങ്ങുന്നു. ഗുണമേന്മയിൽ ഒട്ടും കുറവു വരുത്താതെ മിതമായ വിലയിൽ കേക്കുകൾ വിപണയിൽ ലഭ്യമാക്കുമെന്ന് മാനേജിംഗ് പാട്ണർ സോജി വർഗീസ് അറിയിച്ചു.