കാളക്കൂറ്റന്‍റെ വഴിയേ വിപണി
കാളക്കൂറ്റന്‍റെ വഴിയേ വിപണി
Monday, December 16, 2019 12:29 AM IST
അ​​മേ​​രി​​ക്ക-ചൈ​​ന വാ​​ണി​​ജ്യയു​​ദ്ധം അ​​വ​​സാ​​നി​​ച്ച​​ത് ആ​​ഗോ​​ള സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യ്ക്ക് പു​​തു​​ജീ​​വ​​ൻ പ​​ക​​രും. മാ​​സ​​ങ്ങ​​ളാ​​യു​​ള്ള പ്ര​​തി​​സ​​ന്ധി വി​​ട്ടു​​മാ​​റി​​യ​​ത് ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ളി​​ൽ ബു​​ൾ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു. അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ൾ ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റ് ആ​​ഘോ​​ഷ​​മാ​​ക്കി. അ​​തേ​സ​​മ​​യം ക്രൂ​​ഡ് ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​നു​​ള്ള ഒ​​പെക് നീ​​ക്കം രൂ​​പ​​യെ പി​​രി​​മു​​റു​​ക്ക​​ത്തി​​ലാ​​ക്കും.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 564 പോ​​യി​​ന്‍റും നി​​ഫ്റ്റി 165 പോ​​യി​ന്‍റും പ്ര​​തി​​വാ​​ര നേ​​ട്ട​​ത്തി​​ലാ​​ണ്. വാ​​ര​​ത്തി​​ന്‍റെ ആ​​ദ്യദി​​ന​​ങ്ങ​​ളി​​ൽ വി​​പ​​ണി സ​​മ്മ​​ർ​​ദ​​ത്തി​​ല​​യി​​രു​​ന്നു. എ​​ന്നാ​​ൽ നി​​ഫ്റ്റി മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 11,823 ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി. 11,975ൽ​നി​​ന്നു ത​​ള​​ർ​​ന്ന സൂ​​ചി​​ക 11,832വ​​രെ താ​​ഴ്ന്ന​​ങ്കി​​ലും മു​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ താ​​ങ്ങു കാ​​ത്തു സൂ​​ക്ഷി​​ച്ച​​ത് ഒ​​രു വി​​ഭാ​​ഗം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ പു​​തി​​യ പൊ​​സി​​ഷ​​നു​​ക​​ൾ​​ക്കു പ്രേ​​രി​​പ്പി​​ച്ചു.

ഇ​​തി​​നി​​ടെ വി​​ദേ​​ശ​​ത്തു​നി​​ന്ന് അ​​നു​​കൂല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​വ​​ഹി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ ല​​ക്കം സൂ​​ചി​​പ്പി​​ച്ച 12,082ലെ ​​പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് ക്ലോ​​സിം​ഗി​ൽ നി​​ഫ്റ്റി 12,086 പോ​​യി​ന്‍റി​ലെ​​ത്തി. ഇ​​ന്നു വ്യാ​​പാ​​രം പു​​ന​​രാ​​രം​​ഭി​​ക്കു​​മ്പോ​​ൾ ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്ര​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ, എം​എ​സി​ഡി എ​​ന്നി​​വ ബു​​ള്ളി​​ഷ് മൂ​​ഡി​​ലാ​​ണ്. വാ​​രാ​​വ​​സാ​​ന​​ത്തി​​ലെ കു​​തി​​പ്പി​​ൽ സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്, ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ​എ​​സ്ഐ ​എ​​ന്നി​​വ മു​​ന്നേ​​റ്റ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളി​​ലേ​​ക്കു​മു​​ഖം തി​​രി​​ച്ചു.

നി​​ഫ്റ്റി​​ക്ക് ഈ ​​വാ​​രം ആ​​ദ്യ പ്ര​​തി​​രോ​​ധം 12,158ലാ​​ണ്. ഇ​​തു മ​​റി​​ക​​ട​​ന്നാ​​ൽ റി​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​ന​​ത്തി​​ലൂടെ 12,178 ലേ​​ക്കു​​യ​​രും. വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ൽ ഡി​​സം​​ബ​​ർ സെ​​റ്റി​​ൽ​​മെ​​ന്‍റി​​നു​ മു​​മ്പേ 12,271 പോ​​യി​​ന്‍റി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​നാ​​വും. അ​​തേ​സ​​മ​​യം, ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ടാ​​ൽ സൂ​​ചി​​ക​​യ്ക്ക് 11,912ൽ ​​ആ​​ദ്യ താ​​ങ്ങു​​ണ്ട്.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 40,445ൽ​നി​​ന്ന് ഓ​​പ്പ​​ണിം​ഗി​ൽ 40,527 ലേ​​ക്ക് ഉ​​യ​​ർ​​ന്നു. നി​​ക്ഷേ​​പ താ​​ത്പ​​ര്യ​​ത്തി​​ൽ 41,000 പോ​​യി​​ന്‍റ് ക​​ട​​ന്ന് 41,056ൽ ​​എ​​ത്തി​​യ ശേ​​ഷം ക്ലോ​​സിം​ഗി​ൽ 41,009 ലാ​​ണ്. വാ​​ര​​മ​​ധ്യ​​ത്തി​​നു​മു​​മ്പേ 41,331 മ​​റി​​ക​​ട​​ക്കാ​​നു​​ള്ള നീ​​ക്കം വി​​ജ​​യി​​ച്ചാ​​ൽ 41,654നെ ​​ല​​ക്ഷ്യ​​മാ​​ക്കി വീ​​ണ്ടും ഉ​​യ​​രാം. പ്രോ​​ഫി​​റ്റ് ബു​​ക്കിം​ഗ് ശ​​ക്ത​​മാ​​യാ​​ൽ സ​​പ്പോ​​ർ​​ട്ട് 40,414 പോ​​യി​​ന്‍റി​​ലാ​​ണ്.


വി​​ദേ​​ശ​ഫ​​ണ്ടു​​ക​​ൾ പി​​ന്നി​​ട്ട​​വാ​​രം 130 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ 1800 കോ​​ടി രൂ​​പ നി​​ക്ഷേ​​പി​​ച്ചു. ഇ​​തോ​​ടെ ഡി​​സം​​ബ​​റി​​ലെ ആ​​ഭ്യ​​ന്ത​​ര നി​​ക്ഷേ​​പം 4271 കോ​​ടി രൂ​​പ​​യാ​​യി. വ​​ർ​​ഷാ​​ന്ത്യ​​മാ​​യ​​തി​​നാ​​ൽ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പൊ​​സി​​ഷ​​ൻ കു​​റ​​യ്ക്കു​​ക പ​​തി​​വാ​​ണ്. വാ​​രാ​​ന്ത്യം ഫ​​ണ്ട് മാ​​നേ​​ജ​​ർ​​മാ​​ർ രം​​ഗം വി​​ട്ടാ​​ൽ ഇ​​നി ന്യൂ ​​ഇ​​യ​​ർ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മേ തി​​രി​​ച്ചെത്തു.

ബി​എ​​സ്ഇ ​സൂ​​ചി​​ക ഈ ​​മാ​​സം 893 പോ​​യി​​ന്‍റും ഈ ​​വ​​ർ​​ഷം 4941 പോ​​യി​​ന്‍റും ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി ഡി​​സം​​ബ​​റി​​ൽ 246 പോ​​യി​​ന്‍റ് ക​​യ​​റി. 2019ൽ ​​ഇ​​തു​വ​​രെ 1225 പോ​​യി​​ന്‍റ് മി​​ക​​വ് കാ​​ഴ്ചവ​​ച്ചു.
ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 71.26ൽനി​​ന്ന് 70.66 ലേ​​ക്കു ശ​​ക്തി ​പ്രാ​​പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യി എ​​ട്ടാം ദി​​വ​​സ​​മാ​​ണ് രൂ​​പ മി​​ക​​വി​​ൽ. വി​​നി​​മ​​യ​നി​​ര​​ക്ക് 69.86 ലേ​​ക്ക് മെ​​ച്ച​​പ്പെ​​ടാം, 71.19ൽ ​​പ്ര​​തി​​രോ​​ധ​​മു​​ണ്ട്.

ഇ​​ന്ത്യാ വേ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡെ​​ക്സ് നി​​ക്ഷേപ​​ക​​ർ​​ക്ക് അ​​നു​​കു​​ല​​മാ​​ണ്. പോ​​യ​​വാ​​രം 2.49 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 13.64ൽ​നി​​ന്ന് 13.30 പോ​​യി​​ന്‍റാ​യി. വേ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡെ​​ക്സി​​ന്‍റെ ച​​ല​​നം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ നി​​ഫ്റ്റി ഈ ​​വാ​​രം റി​​ക്കാ​​ർ​​ഡ് പു​​തു​​ക്കാം.

ഒ​​പെ​​ക്ക് ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്​​പാ​​ദ​​നം കു​​റ​യ്​​ക്കും. പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ അ​​ഞ്ച് ല​​ക്ഷം ബാ​​ര​​ലി​ന്‍റെ കു​​റ​​വ് വ​​രു​​ത്തു​​മെ​​ന്ന വി​​വ​​രം രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ് വി​​ല ഉ​​യ​​ർ​​ത്തി. മൂ​​ന്നു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 64.91 ഡോ​​ള​​റി​​ലെ​​ത്തി. പി​​ന്നി​​ട്ട ആ​​റ് മാ​​സ​​മാ​​യി വി​​ല 50‐64 ഡോ​​ള​​ർ റേ​​ഞ്ചി​​ലാ​​ണ്.

പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​ർ​​ഷാ​​വ​​സാ​​നം എ​​ണ്ണ​​വി​​ല 68.38 ഡോ​​ള​​ർ​വ​​രെ ക​​യ​​റാം. 2020 ജ​​നു​​വ​​രി‐​​മാ​​ർ​​ച്ച് കാ​​ല​​യ​​ള​​വി​​ൽ ക്രൂ​​ഡ് വി​​ല 72.97‐ 74.76 ഡോ​​ള​​റി​​ൽ നീ​​ങ്ങാ​​നു​​മി​​ട​​യു​​ണ്ട്. ക്രൂ​​ഡ്‌​വി​​ല ഓ​​രോ ഡോ​​ള​​ർ ക​​യ​​റു​​മ്പോ​​ൾ രൂ​​പ പ​​രി​​ങ്ങ​​ലി​​ലാ​​വും. അ​​താ​​യ​​ത് ഫെ​​ബ്രു​​വ​​രി​​യി​​ലെ വാ​​യ്പ്പാ അ​​വ​​ലോ​​ക​​ന​​ത്തി​​ൽ ആ​​ർ​ബി​ഐ കൂ​​ടു​​ത​​ൽ ഇ​​ള​​വു​​ക​​ൾ​​ക്ക് ത​​യ്യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ പ​​ണ​​പ്പെ​​രു​​പ്പം സ്ഥി​​തി​​ഗ​തി​​ക​​ൾ ത​​കി​​ടം മ​​റി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.