480 കോ​ടി രൂ​പ സ​മാ​ഹ​രണത്തിന് മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ്
480 കോ​ടി രൂ​പ  സ​മാ​ഹ​രണത്തിന്  മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ്
Saturday, January 11, 2020 11:48 PM IST
കൊ​ച്ചി: മു​ത്തൂ​റ്റ് ഫി​ൻ‌​കോ​ർ​പ്പ് ലി​മി​റ്റ​ഡ് ഓ​ഹ​രി​യാ​ക്കി മാ​റ്റാ​നാ​കാ​ത്ത ക​ട​പ്പ​ത്ര​ങ്ങ​ൾ (എ​ൻ‌​സി​ഡി​ക​ൾ) പു​റ​ത്തി​റ​ക്കി 480 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. മൊ​ത്തം എ​ൻ‌​സി‌​ഡി​ക​ൾ 900 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​ക്ക് ബോ​ർ​ഡ് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

2019 സെ​പ്റ്റം​ബ​ർ 20നാ​രം​ഭി​ച്ച് 2019 ഒ​ക്ടോ​ബ​ർ 18ന് ​അ​വ​സാ​നി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്ന് 417 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഘ​ട്ട​ത്തി​ൽ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ മു​ഖ​വി​ല 1,000 രൂ​പ​യും കു​റ​ഞ്ഞ ടി​ക്ക​റ്റ് വ​ലു​പ്പം 10,000 രൂ​പ​യു​മാ​യി​രി​ക്കും.


400 ദി​വ​സ​ം , 24 മാ​സം, 38 മാ​സം, 60 മാ​സം എ​ന്നി​ങ്ങ​നെ 11 സ്കീ​മു​ക​ൾ ഉ​ണ്ടാ​കും. 9.36 ശ​ത​മാ​നം മു​ത​ൽ 10 ശ​ത​മാ​നം വ​രെ പ​ലി​ശ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​രു​മാ​നം കന്പനി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ടു​ക​ൾ പ്രാ​ഥ​മി​ക​മാ​യി പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം വ​ർധിപ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ വാ​യ്പ ന​ൽ​കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.