ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ  വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
Monday, January 13, 2020 12:21 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഗ​വ​ണ്‍മെ​ന്‍റ് നി​കു​തി പി​രി​വും മ​റ്റും ക​ണ​ക്കൂ​കൂ​ട്ടു​ന്ന​ത്. നി​കു​തി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​വ​രു​ടെ ഒ​രു പ്ര​ധാ​ന ക​ട​മ​യാ​ണ് നി​കു​തി​യു​ടെ റി​ട്ടേ​ണു​ക​ൾ യ​ഥാ​സ​മ​യം ഫ​യ​ൽ ചെ​യ്യു​ക എ​ന്ന​ത്.

ജി​എ​സ്ടി. നി​യ​മം അ​നു​സ​രി​ച്ച് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ നോ​ട്ടീ​സു​ക​ൾ അ​യ​ക്കു​വാ​നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​രം ഉ​ണ്ട്. നി​ല​വി​ൽ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ വി​വി​ധ​ങ്ങ​ളാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​രോ വി​ധ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ​വി​ടെ​യും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഒ​രേ രീ​തി​യി​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ന് സി​ബി​ഐ​സി 129/48/2019 തീ​യ​തി 24-12-2019 ന​ന്പ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത സ​ർ​ക്കു​ല​റി​ൽ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തെ​വി​ടെ​യും ഒ​രേ രീ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്ന നി​ർ​ദി​ഷ്ട ദി​വ​സ​ത്തി​ന് 3 ദി​വ​സം മു​ന്പു ത​ന്നെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ട തീ​യ​തി​യെ​ക്കു​റി​ച്ചും നി​കു​തി​യെ​ക്കു​റി​ച്ചും ഓ​ർ​മ്മ​പ്പെ​ടു​ത്തി മെ​സ്സേ​ജ് ല​ഭി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ജി​എ​സ്ടി​ആ​ർ. 3ബി ​ആ​ണ് ഫ​യ​ൽ ചെ​യ്യേ​ണ്ട​ത് എ​ങ്കി​ൽ അ​തി​ന്‍റെ നി​ർ​ദ്ദി​ഷ്ട തീ​യ​തി പി​റ്റേ മാ​സം 20 ആ​ണ്. അ​തി​ന് 3 ദി​വ​സം മു​ന്പ് ത​ന്നെ, അ​താ​യ​ത് ആ ​മാ​സം 17-ാം തീ​യ​തി ത​ന്നെ നി​ങ്ങ​ൾ​ക്ക് നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ട വി​വ​രം ഓ​ർ​മ​പ്പെ​ടു​ത്തി മെ​സേ​ജ് ല​ഭി​ക്കും. ഇ​ത് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കാ​യി​രി​ക്കും ല​ഭി​ക്കു​ക.

നി​ർ​ദി​ഷ്ട തീ​യ​തി​ക്ക​കം റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്തി​ല്ല എ​ങ്കി​ൽ പി​റ്റേ​ദി​വ​സം ത​ന്നെ, ഇ​വി​ടെ 21-ാം തീ​യ​തി ത​ന്നെ സി​സ്റ്റം വ​ഴി ഓ​ട്ടോ​മാ​റ്റി​ക് ആ​യി ഇ​മെ​യി​ൽ വ​ഴി​യോ മൊ​ബൈ​ൽ മെ​സേ​ജ് വ​ഴി​യോ നി​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ല​ഭി​ക്കും. ഇ​ത് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത സ​മ​യ​ത്ത് ന​ൽ​കി​യി​ട്ടു​ള്ള ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്കോ മൊ​ബൈ​ലി​ലേ​ക്കോ ല​ഭി​ക്കും.

ആ​ദ്യ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും നി​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ഞ്ച് ദി​വ​സം ക​ഴി​യു​ന്പോ​ൾ (ഇ​വി​ടെ 26-ാം തീ​യ​തി) നി​ങ്ങ​ൾ​ക്ക് ജി​എ​സ്ടി​ആ​ർ. മൂ​ന്ന് എ ​യി​ൽ നോ​ട്ടീ​സ് ല​ഭി​ക്കും. ജി.​എ​സ്.​ടി.​യി​ലെ 46-ാം വ​കു​പ്പ​നു​സ​രി​ച്ച് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് അ​യ​ക്കു​ന്ന നോ​ട്ടീ​സാ​ണ് അ​ത്. ഈ ​നോ​ട്ടീ​സ് ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ പ്ര​സ്തു​ത നോ​ട്ടീ​സു​ക​ൾ ഓ​ട്ടോ​മാ​റ്റി​ക് ആ​യി ത​ന്നെ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും.


ജി​എ​സ്ടി​ആ​ർ മൂ​ന്ന് എ ​യി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ട​ൻ ത​ന്നെ സ്വ​ന്ത​മാ​യി 62-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് ബെ​സ്റ്റ് ജ​ഡ്ജ്മെ​ന്‍റ് അ​സ്സ​സ്സ്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​ന് അ​വ​കാ​ശം ഉ​ണ്ട്. ജി​എ​സ്ടി​ആ​ർ 3എ ​യി​ൽ ന​ല്കി​യ നോ​ട്ടീ​സ് കൂ​ടാ​തെ പി​ന്നീ​ട് നോ​ട്ടീ​സ് അ​യ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത വ്യ​ക്തി​യു​ടെ ആ ​ടാ​ക്സ് പീ​രി​യ​ഡി​ലെ നി​കു​തി വി​വ​ര​ങ്ങ​ൾ, നി​കു​തി ബാ​ധ്യ​ത എ​ന്നി​വ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ച്ചാ​ണ് നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ നി​കു​തി ബാ​ധ്യ​ത നി​ശ്ച​യി​ക്കു​ന്ന​ത് താ​ഴെ​പ്പ​റ​യു​ന്ന ഡോ​ക്യു​മെ​ന്‍റു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്ക​ണം എ​ന്നാ​ണ് വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്ന​ത്. 1) ജി.​എ​സ്.​ടി.​ആ​ർ. - 1 റി​ട്ടേ​ണു​ക​ൾ, 2) ജി.​എ​സ്.​ടി.​ആ​ർ. - 2 എ, 3) ​ഇ-​വേ ബി​ല്ലു​ക​ൾ പ്ര​കാ​രം ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ 4) ക​ട​ക​ളി​ലും ഡോ​ഡൗ​ണു​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യ റി​പ്പോ​ർ​ട്ട്, 5) ല​ഭ്യ​മാ​യ മ​റ്റു സോ​ഴ്സു​ക​ൾ. ഇ​തി​ൽ അ​ഞ്ചാ​മ​താ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന ഡാ​റ്റാ ക​ള​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് വി​വേ​ച​നാ​ധി​കാ​രം ന​ല്കു​ന്ന​താ​ണ്.

ബെ​സ്റ്റ് ജ​ഡ്ജ്മെ​ന്‍റ് അ​സ​സ്മെ​ന്‍റ് ന​ട​ത്തി​യാ​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ത് ഫോം ​ന​ന്പ​ർ എ.​എ​സ്.​എം.​റ്റി. 13 ൽ ​ഓ​ർ​ഡ​ർ ആ​ക്കേ​ണ്ട​തും അ​തി​ന്‍റെ സ​മ്മ​റി ജി​എ​സ്ടി ഡി​ആ​ർ​സി. 7 ൽ ​അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​തു​മു​ണ്ട്.

എ​ന്നാ​ൽ, നി​കു​തി ന​ല്കേ​ണ്ട വ്യ​ക്തി ബെ​സ്റ്റ് ജ​ഡ്ജ്മെ​ന്‍റ് ഓ​ർ​ഡ​ർ ല​ഭി​ച്ച് 30 ദി​വ​സ​ങ്ങ​ൾ​ക്ക​കം ശ​രി​യാ​യ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ക​യും നി​കു​തി അ​ട​ക്കു​ക​യും ചെ​യ്താ​ൽ ബെ​സ്റ്റ് ജ​ഡ്ജ്മെ​ന്‍റ് അ​സ​സ്മെ​ന്‍റ് ഓ​ർ​ഡ​ർ ഓ​ട്ടോ​മാ​റ്റി​ക് ആ​യി ക്യാ​ൻ​സ​ൽ ചെ​യ്യ​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കും. എ​ന്നാ​ൽ, അ​ദ്ദേ​ഹം ലേ​റ്റ് ഫീ​സും പ​ലി​ശ​യും അ​ട​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

ബെ​സ്റ്റ് ജ​ഡ്ജ്മെ​ന്‍റ് അ​സ​സ്മെ​ന്‍റ് ഓ​ർ​ഡ​ർ ല​ഭി​ച്ചി​ട്ടും നി​കു​തി ന​ൽ​കേ​ണ്ട വ്യ​ക്തി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​എ​സ്ടി നി​യ​മം 78/79 അ​നു​സ​രി​ച്ച് റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ലും നി​കു​തി അ​ട​വി​ലും വീ​ഴ്ച വ​രു​ത്തു​ന്ന​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​മ്മീ​ഷ​ണ​ർ​ക്ക് അ​റ്റാ​ച്ച് ചെ​യ്യു​വാ​നു​ള്ള അ​ധി​കാ​രം ഉ​ണ്ട്. കൂ​ടാ​തെ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് വീ​ഴ്ച വ​രു​ത്തി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ൻ​സ​ൽ ചെ​യ്തു​പോ​കാ​നും ഇ​ട​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.