എമിറേറ്റ്സ് ഫസ്റ്റിന് അബുദാബി ചേംബർ എക്സലൻസി പുരസ്കാരം
Tuesday, January 21, 2020 11:50 PM IST
ദുബായ്: ഐബിഎംസി സംഘടിപ്പിച്ച മൂന്നാമത് യുഎഇ ഇന്ത്യൻ ബിസിനസ് ഫെസ്റ്റിലെ യുഎഇഎൽ ബിസിനസ് സെറ്റപ്പ് സർവീസ് പുരസ്കാരം മാനേജ്മെന്റ് കണ്‍സൾട്ടൻസി രംഗത്തെ പ്രമുഖ ഗ്രൂപ്പായ എമിറേറ്റ്സ് ഫസ്റ്റിന്. ഫോർമേഷൻ രംഗത്ത് പ്രഫഷണലിസവും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങളും നടപ്പാക്കിയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഐബിഎംസി ചെയർമാൻ ഖലീഫ അൽ ഖുബൈസിയിൽനിന്ന് എമിറേറ്റ്സ് ഫസ്റ്റ് കന്പനി സിഇഒ ജമാദ് ഉസ്മാൻ പുരസ്കാരം ഏറ്റുവാങ്ങി. തുടർന്നു നടന്ന പാനൽ ചർച്ചയിൽ അബുദാബി എസ്എംഇ ഇക്കോണമി തിങ്ക് ബിഗ് സെഷനിൽ ജമാദ് ഉസ്മാൻ സംസാരിച്ചു.