പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ് 6
Thursday, January 23, 2020 11:14 PM IST
കൊച്ചി: ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡറിയായ പിയാജിയോ വെഹിക്കിൾസ് (ഇന്ത്യ) ലിമിറ്റഡിന്റെ ത്രിചക്ര വാഹനങ്ങളെല്ലാം മലിനീകരണം പരമാവധി കുറക്കാൻ സഹായകമാം വിധം ഭാരത് സ്റ്റേജ് (ബിഎസ് 6)മാനദണ്ഡത്തിലാക്കി. എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിർമാതാക്കളാണ് പിയാജിയോയെന്ന് കന്പനി പറഞ്ഞു.
‘ദി ഫെർഫോർമൻസ് റെയ്ഞ്ച്’ എന്ന നാമകരണത്തോടെ ഡീസൽ, സിഎൻജി, എൽപിജി വാഹനങ്ങൾ കന്പനി ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. ഏഴു കിലോവാട്ട് കരുത്തും 23.5 എൻഎം ടോർക്കും പ്രദാനം ചെയ്യുന്ന 599 സിസി എൻജിനാണു പുതിയ ഡീസൽ വാഹനങ്ങളുടേത്.