പുതിയ ക്രെറ്റയുടെ ഇന്റീരിയര്‍ ഡിസൈന്‍ സ്കെച്ച് പുറത്തിറക്കി
Wednesday, February 19, 2020 11:11 PM IST
കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) പുതിയ ക്രെറ്റ എസ്യുവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ സ്കെച്ച് പുറത്തിറക്കി. 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഓള് ന്യൂ ക്രെറ്റ ഉപഭോക്താക്കളില്‍ വലിയ കൗതുകവും പ്രതീക്ഷയും സൃഷ്ടിച്ചിരുന്നു.
ഹ്യുണ്ടായിയുടെ സെന്‍സസ് സ്പോര്‍ട്ടിനെസ് എന്ന ഡിസൈന്‍ അടിസ്ഥാനമാക്കിയാണു പുതിയ ക്രെറ്റയും. നെക്സ്റ്റ് ജനറേഷന് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രീമിയം സവിശേഷതകളോടുകൂടിയതാണു ക്രെറ്റയുടെ പുതിയ കാലഘട്ടം. ആധുനികമായ ഇന്റീരിയര്‍ ഡിസൈനോടുകൂടിയതും സമാനതകളില്ലാത്ത ഡ്രൈവിംഗ് ആനന്ദം ലഭിക്കുന്ന തരത്തിലുമാണ് പുതിയ ക്രെറ്റയെന്ന് അധികൃതര്‍ വ്യക്തമാക്കി.