സാന്പത്തിക നിയന്ത്രണം ദുരിതാശ്വാസനിധിയെ ബാധിക്കില്ല: ധനമന്ത്രി
Monday, February 24, 2020 11:57 PM IST
ആലപ്പുഴ: സംസ്ഥാനത്തെ സാന്പത്തിക നിയന്ത്രണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ഇതു സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. സാന്പത്തിക നിയന്ത്രണം ഏപ്രിലോടെ അവസാനിക്കും. കേന്ദ്രസർക്കാരിനു സാന്പത്തികമാന്ദ്യമുണ്ടായാൽ അതു തരണം ചെയ്യാൻ റിസർവ് ബാങ്ക് ഫണ്ട് ഉൾപ്പെടെ പല വഴികളുണ്ട്. എന്നാൽ, സംസ്ഥാനത്തിനു നിയന്ത്രണം മാത്രമേ വഴിയുള്ളൂ. ജനുവരി 15 വരെയുള്ള അഞ്ചു ലക്ഷത്തിൽ താഴെയുള്ള ബില്ലുകളൊക്കെ പാസാക്കാൻ പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷത്തിനു മുകളിലുള്ളവ ഡിസ്കൗണ്ട് ചെയ്താൽ പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.