കോവിഡ്: എസ്ബിഐ വാർഷിക ലാഭത്തിന്റെ 0.25 ശതമാനം നൽകും
Tuesday, March 24, 2020 11:28 PM IST
കൊച്ചി: കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിനു വാർഷിക ലാഭത്തിന്റെ 0.25 ശതമാനം സംഭാവന നൽകുമെന്ന് എസ്ബിഐ. ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽനിന്നാണ് ഈ തുക നൽകുക.
കോവിഡ് 19നെതിരായ പോരാട്ടത്തിനു സിഎസ്ആർ തുക ഉപയോഗിക്കുന്നതിനു നേരത്തേ കോർപറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകളുമായി സഹകരിച്ചു നിരാലംബരായ ആളുകൾക്ക് സഹായമെത്തിക്കും. ആരോഗ്യസംരക്ഷണവും ശുചിത്വവും ദുരന്തനിവാരണവും ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.