എസ്ബിഐ ജീവനക്കാര്‍ 100 കോടി നല്‍കും
Wednesday, April 1, 2020 12:11 AM IST
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000ത്തോളം ജീവനക്കാര്‍ രണ്ടു ദിവസത്തെ ശന്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാണ് നല്‍കുന്നത്.
എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാന്പത്തികവര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നല്കുമെന്നു കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശന്പളം നല്കാന് സ്വമേധയാ മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണെന്ന് ബാങ്ക് ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.