വോഡഫോണും എയര്‍ടെലും പ്രീപെയ്ഡ് കാലാവധി നീട്ടി
Wednesday, April 1, 2020 12:11 AM IST
കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോഡഫോൺ ഐഡിയയും എയര്‍ടെലും പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ കാലാവധി 17 വരെ നീട്ടി. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന വോഡഫോൺ ഐഡിയയുടെ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കു കാലാവധി കഴിഞ്ഞാലും 17വരെ ഇന്‍കമിംഗ് കോളുകള്‍ ലഭിക്കും. പത്തു രൂപയുടെ സംസാര സമയവും ക്രെഡിറ്റു ചെയ്യും. എസ്എംഎസ് അയയ്ക്കാനും ഇത് ഉപയോഗിക്കാം.