ക്രൂഡ് വില കൂടുന്നു: ധാ​​ര​​ണ​​യെ​​പ്പ​​റ്റി ആ​​ശ​​ങ്ക
ക്രൂഡ് വില കൂടുന്നു: ധാ​​ര​​ണ​​യെ​​പ്പ​​റ്റി ആ​​ശ​​ങ്ക
Tuesday, April 7, 2020 12:12 AM IST
ല​​ണ്ട​​ൻ/​​വി​​യ​​ന്ന: എ​​ണ്ണ ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ റ​​ഷ്യ-​​സൗ​​ദി അ​​റേ​​ബ്യ-​​യു​​എ​​സ് ധാ​​ര​​ണ വൈ​​കു​​ന്നു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മു​​ൻ​​കൈ​​യെ​​ടു​​ത്തു ന​​ട​​ത്തി​​യ നീ​​ക്കം പൊ​​ളി​​യു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യുമുണ്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല നാ​​ലു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.

എ​​ണ്ണ ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന (ഒ​​പെ​​ക്) ഇ​​ന്ന​​ലെ യോ​​ഗം ചേ​​രു​​മെ​​ന്നാ​​യി​​രു​​ന്നു മു​​ൻ​​പ് അ​​റി​​യി​​ച്ച​​ത്. പ​​ക്ഷേ, യോ​​ഗം വ്യാ​​ഴാ​​ഴ്ച​​ത്തേ​​ക്കു നീ​​ട്ടി.

ക്രൂ​​ഡ് ഓ‍യി​​ൽ വി​​പ​​ണി​​യി​​ൽ സൗ​​ദി അ​​റേ​​ബ്യ​​യേ​​ക്കാ​​ൾ വ​​ന്പ​​ന്മാ​​രാ​​യി മാ​​റി​​യ റ​​ഷ്യ​​യും യു​​എ​​സും കൂ​​ടി ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​തെ പ​​റ്റി​​ല്ലെ​​ന്നാ​​ണ് ഒ​​പെ​​കി​​ലെ ഭൂ​​രി​​പ​​ക്ഷം രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും നി​​ല​​പാ​​ട്. സൗ​​ദി അ​​റേ​​ബ്യ​​യും ഇ​​തു​​ത​​ന്നെ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ൾ സൗ​​ദി​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ക്രൂ​​ഡ് ഈ ​​രാ​​ജ്യ​​ങ്ങ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. വി​​പ​​ണി​​യി​​ൽ എ​​ല്ലാ​​വ​​രും സ​​ഹി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ട്ടേ കാ​​ര്യ​​മു​​ള്ളൂ എ​​ന്ന് ഒ​​പെ​​ക് പ​​റ​​യു​​ന്നു.


സൗ​​ദി എ​​ണ്ണ​​കാ​​ര്യ​​മ​​ന്ത്രി ഖാ​​ലി​​ദ് അ​​ൽ ഫാ​​ലി​​ഹ് ഇ​​ന്ന​​ലെ ഇ​​ക്കാ​​ര്യം തു​​റ​​ന്നുപ​​റ​​ഞ്ഞു. അ​​മേ​​രി​​ക്ക, കാ​​ന​​ഡ, നോ​​ർ​​വേ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളും ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കു​​ന്ന​​തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​ക​​ണ​​മെ​​ന്ന് അ​​ൽ ഫാ​​ലി​​ഹ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ആ​​ഗോ​​ളവ​​ള​​ർ​​ച്ച കു​​റ​​വാ​​യി​​രു​​ന്ന​​തി​​നാ​​ൽ 2020ൽ ​​ക്രൂ​​ഡ് ഓ​​യി​​ൽ ആ​​വശ്യം വ​​ർ​​ധി​​ക്കി​​ല്ലെ​​ന്നു മു​​ൻ​​പ് ക​​രു​​തി​​യി​​രു​​ന്നു. കോ​​വി​​ഡ്-19 വ്യാ​​പി​​ക്കു​​ക​​യും രാ​​ജ്യ​​ങ്ങ​​ൾ ഒ​​ന്നൊ​​ന്നാ​​യി അ​​ട​​ച്ചി​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ ആ​​വ​​ശ്യം ഗ​​ണ്യ​​മാ​​യി കു​​റ​​യുമെ​​ന്ന നി​​ല​​യാ​​യി. പ്ര​​തി​​ദി​​നം 100 ല​​ക്ഷം വീ​​പ്പ ക​​ണ്ട് ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്ക​​ണ​​മെ​​ന്നാ​​ണു ട്രം​​പ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ർ​​ദേ​​ശി​​ച്ച​​ത്. പ​​ക്ഷേ, അ​​തു​​ പോ​​രാ എ​​ന്ന​​താ​​ണു വി​​പ​​ണി​​ഗ​​തി ന​​ൽ​​കു​​ന്ന സൂ​​ച​​ന.

ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യെ‌​​ത്തു​​ട​​ർ​​ന്നു ബ്രെ​​ന്‍റ് ഇ​​നം ക്രൂ​​ഡി​​ന്‍റെ വി​​ല വീ​​പ്പ​​യ്ക്ക് 35 ഡോ​​ള​​റി​​നു മു​​ക​​ളി​​ലെ​​ത്തി​​യ​​ത് ഇ​​ന്ന​​ലെ 33 ഡോ​​ള​​റി​​നു താ​​ഴെ​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.