ഓഹരിക്കുതിപ്പ്
ഓഹരിക്കുതിപ്പ്
Tuesday, April 7, 2020 11:59 PM IST
മും​ബൈ: വി​ദേ​ശ വി​പ​ണി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ കു​തി​ച്ചു ക​യ​റി. പ​ത്തു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന വ​ള​ർ​ച്ച​യാ​ണ് സൂ​ചി​ക​ക​ളി​ൽ ക​ണ്ട​ത്. സെ​ൻ​സെ​ക്സ് 30,000-നു ​മു​ക​ളി​ലേ​ക്കു തി​രി​ച്ചു​ക​യ​റി. 2009 മേ​യ് 18നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കു​തി​പ്പാ​ണി​ത്.

തി​ങ്ക​ളാ​ഴ്ച യൂ​റോ​പ്യ​ൻ, അ​മേ​രി​ക്ക​ൻ ഓ​ഹ​രി​ക​ളും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഷ്യ​ൻ ഓ​ഹ​രി​ക​ളും വ​ലി​യ മു​ന്നേ​റ്റം കാ​ണി​ച്ചു. ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് മ​ര​ണ​വും പു​തി​യ രോ​ഗ​ബാ​ധ​യും കു​റ​യു​ന്നു​വെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ക​ന്പോ​ള​ങ്ങ​ൾ ആ​വേ​ശം കാ​ണി​ച്ച​ത്. രോ​ഗ​ബാ​ധ​യു​ടെ തോ​ത് ചി​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ കു​റ​യു​ന്പോ​ൾ അ​ത്ര വി​ക​സി​ത​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി വ​രി​ക​യാ​ണെ​ന്ന​തു ക​ന്പോ​ളം സൗ​ക​ര്യ​പൂ​ർ​വം വി​സ്മ​രി​ക്കു​ന്നു. മാ​ന്ദ്യ​മ​ട​ക്ക​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ഇ​പ്പോ​ൾ ആ​രും ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​മി​ല്ല.


സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 2476.26 പോ​യി​ന്‍റ് (8.97 ശ​ത​മാ​നം) കു​തി​ച്ചു​ക​യ​റി 30,067.21-ൽ ​എ​ത്തി. നി​ഫ്റ്റി 708.4 പോ​യി​ന്‍റി​ന്‍റെ (8.76 ശ​ത​മാ​നം) ചാ​ട്ട​ത്തോ​ടെ 8792.2-ൽ ​എ​ത്തി.
ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് ആ​ണ് ഇ​ന്ന​ലെ ഏ​റ്റ​വു​മ​ധി​കം നേ​ട്ട​മു​ണ്ടാ​ക്കി​യ ഓ​ഹ​രി. 25 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു.

ആ​ക്സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, റി​ല​യ​ൻ​സ്, ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ, ബ്രി​ട്ടാ​നി​യ തു​ട​ങ്ങി​യ​വ​യ്ക്കും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.