18,000 കോ​ടി റീഫണ്ട് ഉടൻ
18,000 കോ​ടി റീഫണ്ട് ഉടൻ
Thursday, April 9, 2020 12:11 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് -19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും വ്യ​​ക്തി​​ക​​ൾ​​ക്കും ഉ​​ട​​ന​​ടി ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​തി​​ന് അ​​ഞ്ച് ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള ശേ​​ഷി​​ക്കു​​ന്ന ആ​​ദാ​​യ നി​​കു​​തി റീ​​ഫ​​ണ്ടു​​ക​​ൾ ഉ​​ട​​ൻ ന​​ൽ​​കാ​​ൻ കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് തീ​​രു​​മാ​​നി​​ച്ചു. 14 ല​​ക്ഷം നി​​കു​​തി ദാ​​യ​​ക​​ർ​​ക്ക് ഇ​​തി​​ന്‍റെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കും.


കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ജി​​എ​​സ്ടി, ക​​സ്റ്റം റീ​​ഫ​​ണ്ടു​​ക​​ളും കൊ​​ടു​​ത്തു​തീ​​ർ​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. സൂ​​ക്ഷ്മ, ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ക​​ർ ഉ​​ൾ​​പ്പെ​​ടെ ഒ​​രു ല​​ക്ഷ​​ത്തോ​​ളം വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​തു​ഗു​​ണം ചെ​​യ്യും. ആ​​കെ 18,000 കോ​​ടി രൂ​​പ​​യു​​ടെ റീ​​ഫ​​ണ്ടി​​നാ​​ണ് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.