റ​ബ​ർ വി​ലസ്ഥി​ര​താ​പ​ദ്ധ​തി: സ​ർ​ക്കാ​ർ വാഗ്ദാനം ഇഴയുന്നു
റ​ബ​ർ വി​ലസ്ഥി​ര​താ​പ​ദ്ധ​തി:  സ​ർ​ക്കാ​ർ വാഗ്ദാനം ഇഴയുന്നു
Thursday, April 9, 2020 12:11 AM IST
കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം പാ​​ലി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ഘോ​​ഷ​​വും ആ​​ശ്വാ​​സ​​വു​​മി​​ല്ലാ​​തെ ഈ​​സ്റ്റ​​റും വി​​ഷു​​വും.​​അ​​ഞ്ചു വ​​ർ​​ഷം മു​​ൻ​​പു തു​​ട​​ങ്ങി​​യ റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ൽ 60 കോ​​ടി രൂ​​പ​​യു​​ടെ കു​​ടി​​ശി​​ക ഉ​​ട​​ൻ വി​​ത​​ര​​ണം ചെ​​യ്തു ക​​ർ​​ഷ​​ക​​രെ കൊ​​റോ​​ണ മാ​​ന്ദ്യ​​ത്തി​​ൽ​​നി​​ന്നു സ​​ഹാ​​യി​​ക്കു​​മെ​​ന്ന് സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പു​​പ​​റ​​ഞ്ഞി​​ട്ട് ര​​ണ്ടാ​​ഴ്ച പി​​ന്നി​​ടു​​ന്നു.​ ‌കാ​​ത്തി​​രി​​ക്കു​​ന്ന​​തു മൂ​​ന്ന​​ര ല​​ക്ഷ​​ത്തി​​ലേ​​റെ ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​രാ​​ണ്.

ഒ​​രു കി​​ലോ ഷീ​​റ്റി​​ന് 150 രൂ​​പ​​യും ലാ​​റ്റ​​ക്സി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന ആ​​ശ്വാ​​സ പ​​ദ്ധ​​തി​​യി​​ൽ സ​​ഹാ​​യം നി​​ല​​ച്ചി​​ട്ട് 10 മാ​​സം പി​​ന്നി​​ടു​​ന്നു. നി​​ല​​വി​​ൽ ര​​ണ്ടു മാ​​സ​​മാ​​യി ബി​​ല്ല് അ​​പ്‌ലോ​​ഡിം​​ഗ് മു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യു​​മാ​​ണ്.

റ​​ബ​​ർ ക​​ട​​ക​​ൾ മൂ​​ന്ന് ആ​​ഴ്ച​​യാ​​യി അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഷീ​​റ്റ് വി​​ൽ​​ക്കാ​​നോ ബി​​ല്ല് വാ​​ങ്ങി അ​​പ്‌​ലോ‌​​ഡ് ചെ​​യ്യാ​​നോ ക​​ർ​​ഷ​​ക​​ർ​​ക്കും ആ​​ർ​​പി​​എ​​സു​​ക​​ൾ​​ക്കും സാ​​ധി​​ക്കു​​ന്നി​​ല്ല. ലാ​​റ്റ​​ക്സ് വി​​ൽ​​പ​​ന ഒ​​രു മാ​​സ​​മാ​​യി ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്നു.


വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞി​​രി​​ക്കെ സ​​മീ​​പ​​കാ​​ല​​ത്ത് വി​​റ്റ റ​​ബ​​റി​​ന്‍റെ ബി​​ല്ലു​​ക​​ൾ അ​​പ് ലോ​​ഡ് ചെ​​യ്താ​​ൽ 50 കോ​​ടി രൂ​​പ​​കൂ​​ടി ഉ​​ട​​ൻ സ​​ഹാ​​യ​​മാ​​യി ന​​ൽ​​കേ​​ണ്ടി​​വ​​രു​​മെ​ന്നു റ​​ബ​​ർ ബോ​​ർ​​ഡ് അ​​ധി​​കൃ​​ത​​ർ പ​റ​ഞ്ഞു.

കൊ​​റോ​​ണ ലോ​​ക്ക് ഡൗ​​ണി​​ൽ വ​​ല​​യു​​ന്ന റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് താ​​ൽ​​ക്കാ​​ലി​​ക ആ​​ശ്വാ​​സ​​മെ​​ന്നോ​​ണം കു​​ടി​​ശി​​ക ഉ​​ട​​ൻ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​റ​​പ്പ്. ഇ​​ത​​നു​​സ​​രി​​ച്ച് ക​​ർ​​ഷ​​കർ ബാ​​ങ്കു​​ക​​ളും റ​​ബ​​ർ ബോ​​ർ​​ഡു​​മാ​​യി തു​​ട​​രെ ബ​​ന്ധ​​പ്പെ​​ടു​​ന്പോ​​ൾ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് വ​​ന്നി​​ട്ടി​​ല്ലെ​​ന്നാ​ണ് മ​​റു​​പ​​ടി.

ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ബ​​ജ​​റ്റ് വി​​ഹി​​തം പൂ​​ർ​​ണ​​മാ​​യി സ​​ർ​​ക്കാ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കി​​യി​​ട്ടി​​ല്ല.​​ക​​ഴി​​ഞ്ഞ വ​​ർ​​ഷം 100 കോ​​ടി​​യി​​ൽ താ​​ഴെ​​യാ​​ണ് ഈ ​​പ​​ദ്ധ​​തി​​യി​​ൽ സ​​ഹാ​​യം അ​​നു​​വ​​ദി​​ച്ച​​ത്.


റെ​​ജി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.