ഐ​ഷ​ര്‍ മോ​ട്ടോ​ഴ്സ് 50 കോ​ടി രൂപ ന​ല്‍​കും
ഐ​ഷ​ര്‍ മോ​ട്ടോ​ഴ്സ് 50 കോ​ടി രൂപ ന​ല്‍​കും
Thursday, April 9, 2020 10:36 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് -19 ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് മു​​ൻ​​നി​​ര വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​ക്ക​​ളാ​​യ ഐ​​​ഷ​​​ര്‍ 50 കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്യും. ക​​​മ്പ​​​നി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത ഫ​​​ണ്ടി​​​ല്‍ നി​​​ന്നാ​​​ണ് ആ​​​ദ്യ ഗ​​​ഡു​​​വാ​​​യി ഈ ​​​തു​​​ക ന​​​ല്‍​കു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്നു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​തു​​​ക വ​​​ര്‍​ധി​​​പ്പി​​​ക്കു​​മെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ, ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഈ ​​​തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കും.


വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​ന് വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ഐ​​​ഷ​​​ര്‍ ഗ്രൂ​​​പ്പ് ച​​​ര്‍​ച്ച ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണ്. പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തൊ​​​ഴി​​​ല്‍​നൈ​​​പു​​​ണ്യ, പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നെക്കുറി​​ച്ചും ഐ​​​ഷ​​​ര്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.