ഡീ​ല​ര്‍​മാ​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി ഹോ​ണ്ട ടു​വീ​ലേ​ഴ്സ്
ഡീ​ല​ര്‍​മാ​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി ഹോ​ണ്ട ടു​വീ​ലേ​ഴ്സ്
Thursday, April 9, 2020 10:36 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ പ്ര​​​ഖ്യാ​​​പി​​​ച്ച ലോ​​​ക്ക് ഡൗ​​​ണി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള വി​​​ല്‍​പ്പന, സേ​​​വ​​​ന ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ക്കേ​​​ജ് ഉ​​​ട​​​ന​​​ടി ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കും. 21 ദി​​​വ​​​സ​​​ത്തെ ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ എ​​​ല്ലാ ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ​​​യും കൈ​​​വ​​​ശ​​​മു​​​ള്ള ബി​​​എ​​​സ് 6 വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ ചെ​​​ല​​​വും ഹോ​​​ണ്ട വ​​​ഹി​​​ക്കു​​​മെ​​​ന്നു സെ​​​യി​​​ല്‍​സ് ആ​​​ന്‍​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ യ​​​ദ്വീ​​​ന്ദ​​​ര്‍ സിം​​​ഗ് ഗു​​​ലേ​​​രി​​​യ പ​​​റ​​​ഞ്ഞു.


സെ​​​യി​​​ല്‍​സ്, സ​​​ര്‍​വീ​​​സ്, സ്പെ​​​യ​​​ര്‍ പാ​​​ര്‍​ട്സ് തു​​​ട​​​ങ്ങി മൂ​​​ന്നു മേ​​​ഖ​​​ല​​​യ്ക്കും പാ​​​ക്കേ​​​ജി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ലോ​​​ക്ക്ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്ത് (മാ​​​ര്‍​ച്ച് 15 മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ 15 വ​​​രെ) സൗ​​​ജ​​​ന്യ സ​​​ര്‍​വീ​​​സും വാ​​​റ​​​ണ്ടി​​​യും നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം ര​​​ണ്ടു മാ​​​സം കൂ​​​ടി നീ​​​ട്ടു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തെ ഹോ​​​ണ്ട പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

എ​​​ല്ലാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍​ക്കും ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കും സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ള്‍​ക്കു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 1,700 കോ​​​ടി രൂ​​​പ​​​യോ​​​ളം യ​​​ഥാ​​​സ​​​മ​​​യം ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.