കയറ്റുമതി ഇടിഞ്ഞു
കയറ്റുമതി ഇടിഞ്ഞു
Saturday, May 16, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു ക​യ​റ്റു​മ​തി​യി​ൽ ക​ന​ത്ത ഇ​ടി​വ്. ഏ​പ്രി​ലി​ലെ ക​യ​റ്റു​മ​തി 60.28 ശ​ത​മാ​നം താ​ണ് 1036 കോ​ടി ഡോ​ള​ർ മാ​ത്ര​മാ​യി. രാ​ജ്യ​ത്തു ഗ​താ​ഗ​ത​വും വ്യ​വ​സാ​യ​പ്ര​വ​ർ​ത്ത​ന​വും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​റ​ക്കു​മ​തി​യും കു​ത്ത​നെ ഇ​ടി​ഞ്ഞു. 58.65 ശ​ത​മാ​നം ഇ​ടി​വോ​ടെ 1712 കോ​ടി ഡോ​ള​റാ​യി ഇ​റ​ക്കു​മ​തി. വാ​ണി​ജ്യ​ക​മ്മി 1533 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 676 കോ​ടി ഡോ​ള​റാ​യി കു​റ​ഞ്ഞു.


മാ​ർ​ച്ചി​ൽ ക​യ​റ്റു​മ​തി 34.57 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ്.ആ​ഭ​ര​ണ-​ര​ത്ന ക‍യ​റ്റു​മ​തി 98.74 ശ​ത​മാ​ന​വും തു​ക​ലു​ത്പ​ന്ന ക​യ​റ്റു​മ​തി 93.28 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു. ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി 59 ശ​ത​മാ​നം കു​റ​ഞ്ഞ് 466 കോ​ടി ഡോ​ള​റി​ന്‍റേ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.