സൊമാറ്റോയും സ്വിഗ്ഗിയും ആളെ കുറയ്ക്കുന്നു
Tuesday, May 19, 2020 12:32 AM IST
ബംഗളൂരൂ: ഭക്ഷണവിതരണത്തിനുള്ള ഓൺലൈൻ കന്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നു. ഇരുകന്പനികളും 13 ശതമാനം ആൾക്കാരെ വീതം കുറയ്ക്കും.
ബിസിനസ് പഴയ നിലവാരത്തിലെത്താൻ ഏറെ സമയമെടുക്കുമെന്നാണു കന്പനികളുടെ വിലയിരുത്തൽ.