പിഎഫ് വിഹിതം കുറച്ച് വിജ്ഞാപനം
Wednesday, May 20, 2020 12:15 AM IST
ന്യൂഡൽഹി: മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശന്പളത്തിൽനിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)ലേക്കുള്ള തൊഴിലാളികളുടെ വിഹിതം 12-ൽ നിന്ന് പത്തുശതമാനമായി കുറച്ച് വിജ്ഞാപനമായി. സാന്പത്തിക പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചതാണിത്. തൊഴിലുടമയുടെ വിഹിതവും കുറയ്ക്കുന്നുണ്ട്. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വിഹിതത്തിനു മാറ്റമില്ല.
ജീവനക്കാരുടെ കൈയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ഉദ്ദേശിച്ചാണു വിഹിതം കുറയ്ക്കുന്നതെന്ന് ഗവൺമെന്റ് പറയുന്നു.