കരടി വലയം അയയുന്നില്ല
കരടി വലയം അയയുന്നില്ല
Tuesday, May 26, 2020 12:31 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

മും​​ബൈ: ക​​ര​​ടി വ​​ല​​യ​​ത്തി​​ൽ നി​​ന്ന് ര​​ക്ഷ​​നേ​​ടാ​​ൻ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡ​​ക്സു​​ക​​ൾക്കു തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വാ​​ര​​ത്തി​​ലും ക​​ഴി​​ഞ്ഞി​​ല്ല. പ​​ലി​​ശ നി​​ര​​ക്കു​​ക​​ളി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത ഇ​​ള​​വു​​ക​​ളു​​മാ​​യി കേ​​ന്ദ്ര ബാ​​ങ്ക് സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യെ ഞെ​​ട്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഈ ​​നീ​​ക്കം വി​​പ​​ണി മു​​ഖ​​വി​​ല​​യ്ക്ക് എ​​ടു​​ത്തി​​ല്ല. പ​​ലി​​ശ ഏ​​റ്റ​​വും താ​​ഴ്ന്ന റേ​​ഞ്ചി​​ലേ​​യ്ക്ക് നീ​​ങ്ങി​​യ​​ത് വ​​രും കാ​​ല​​ങ്ങ​​ളി​​ൽ സാ​​മ്പ​​ത്തി​​ക രം​​ഗം ത​​ള​​ർ​​ച്ച​​യി​​ൽ നി​​ന്ന് ക​​ര​​ക​​യ​​റാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കാം.

നേ​​ര​​ത്തെ ക​​ണ​​ക്ക് കൂ​​ട്ടി​​യ​​ത് പോ​​ലെ ത​​ന്നെ ത​​ക​​ർ​​ച്ച​​യോ​​ടെ​​യാ​​ണ് പി​​ന്നി​​ട്ട​​വാ​​രം ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച​​ത്. സെ​​ൻ​​സെ​​ക്സ് 425 പോ​​യി​​ൻ​​റ്റും നി​​ഫ്റ്റി 87 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്. നി​​ഫ്റ്റി 9158 ൽ ​​നി​​ന്ന് തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ 8806 ലേ​​യ്ക്ക് ത​​ക​​ർ​​ന്ന​​ത് ചെ​​റു​​കി​​ട നി​​ക്ഷേ​​പ​​ക​​രെ ഞെ​​ട്ടി​​ച്ചു. സൂ​​ചി​​ക​​യു​​ടെ ത​​ക​​ർ​​ച്ച ക​​ണ്ട് ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ ഷോ​​ട്ട് ക​​വ​​റി​​ംഗിന് ഇ​​റ​​ങ്ങി​​യ​​തോ​​ടെ നി​​ഫ്റ്റി 9178 ലേ​​യ്ക്ക് ക​​രു​​ത്ത് കാ​​ണി​​ച്ചെ​​ങ്കി​​ലും വാ​​രാ​​ന്ത്യം 9039 പോ​​യി​​ൻ​​റ്റി​​ലാ​​ണ്. പെ​​രു​​ന്നാ​​ൾ അ​​വ​​ധി മൂ​​ലം തി​​ങ്ക​​ളാ​​ഴ്ച്ച വി​​പ​​ണി അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ ഈ ​​വാ​​രം ഇ​​ട​​പാ​​ടു​​ക​​ൾ നാ​​ല് ദി​​വ​​സം മാ​​ത്ര​​മാ​​ണ്.

ഫ്യൂ​​ച്ചേ​​ഴ്സ് ആ​​ൻഡ്് ഓ​​പ്ഷ​​ൻ​​സി​​ൽ വ്യാ​​ഴാ​​ഴ്ച മേയ് സീ​​രീ​​സ് സെ​​റ്റി​​ൽ​​മെ​​ൻ​​റ്റാ​​ണ്. നി​​ഫ്റ്റി 8800‐9400 റേ​​ഞ്ചി​​ൽ നീ​​ങ്ങും. ഈ​​വാ​​രം 9209 ലെ ​​പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്താ​​ൽ സൂ​​ചി​​ക 9379 ലേ​​യ്ക്ക് ഉ​​യ​​രാം. പ്ര​​തി​​കൂ​​ല വാ​​ർ​​ത്ത​​ക​​ളി​​ൽ ആ​​ടി ഉ​​ല​​ഞ്ഞാ​​ൽ 8837 ൽ ​​ആ​​ദ്യ താ​​ങ്ങു​​ണ്ട്, ഇ​​ത് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ നി​​ഫ്റ്റി 8635 നെ ​​ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങും. വി​​പ​​ണി​​യ​​ടെ മ​​റ്റ് സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ച്ചാ​​ൽ പ്ര​​തി​​ദി​​ന ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻഡ്്, പാ​​രാ​​ബോ​​ളി​​ക്ക് എ​​സ് ഏ ​​ആ​​ർ എ​​ന്നി​​വ സെ​​ല്ലി​​ംഗ് മൂ​​ഡി​​ൽ തു​​ട​​രു​​ന്നു. ബോം​​ബെ സെ​​ൻ​​സെ​​ക്സ് 31,097 ൽ ​​നി​​ന്ന് 31,248 ലേ​​യ്ക്ക് ഉ​​യ​​ർ​​ന്നാ​​ണ് ട്രേ​​ഡി​​ങി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​തെ​​ങ്കി​​ലും മു​​ൻ നി​​ര ഓ​​ഹ​​രി​​ക​​ളി​​ൽ അ​​ല​​യ​​ടി​​ച്ച വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം മൂ​​ലം സൂ​​ചി​​ക 29,968 വ​​രെ ഇ​​ടി​​ഞ്ഞു. വാ​​രാ​​വ​​സാ​​നം സെ​​ൻ​​സെ​​ക്സ് 30,672 പോ​​യി​​ന്‍റിലാ​​ണ്. ഈ​​വാ​​രം 31,290‐31,909 പോ​​യി​​ൻ​​റ്റി​​ൽ ത​​ട​​സം നേ​​രി​​ടാം, ഇ​​ത് മ​​റി​​ക​​ട​​ന്നാ​​ൽ ജൂ​​ണി​​ൽ 33,000 പോ​​യി​​ന്‍റ്് ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങാം. അ​​തേ സ​​മ​​യം തി​​രി​​ച്ച​​ടി നേ​​രി​​ട്ടാ​​ൽ 30,010‐29,349 പോ​​യി​​ന്‍റ്​​ൽ താ​​ങ്ങു​​ണ്ട്.


ഇ​​ന്ത്യാ വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് ന​​ൽ​​ക്കു​​ന്ന സൂ​​ച​​ന​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ വി​​പ​​ണി നേ​​രി​​യ റേ​​ഞ്ചി​​ൽ സ​​ഞ്ച​​രി​​ക്കാം.

ര​​ണ്ടാ​​ഴ്ച്ച​​യി​​ൽ ഏ​​റെ 37‐39 റേ​​ഞ്ചി​​ൽ നി​​ല​​കൊ​​ണ്ട വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് പി​​ന്നി​​ട്ട​​വാ​​രം ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഈ ​​ടാ​​ർ​​ജി​​റ്റി​​ൽ നി​​ന്ന് പു​​റ​​ത്തു ക​​ട​​ന്ന് 43.90 നെ ​​ല​​ക്ഷ്യ​​മാ​​ക്കി​​യാ​​ണ് നീ​​ങ്ങി​​യ​​തെ​​ങ്കി​​ലും 41.20 വ​​രെ ഉ​​യ​​രാ​​നാ​​യു​​ള്ളു. വാ​​രാ​​ന്ത്യം വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് 32.20 ലാ​​ണ്.
രൂ​​പ​​യു​​ടെ മൂ​​ല്യം 75.81 ൽ ​​നി​​ന്ന് 76.06 ലേ​​യ്ക്ക് ദു​​ർ​​ബ​​ല​​മാ​​യെ​​ങ്കി​​ലും മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 76.08 ലെ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നി​​ല്ല. മാ​​ർ​​ക്ക​​റ്റ് ക്ലോ​​സി​​ംഗിൽ രൂ​​പ 75.94 ലാ​​ണ്. ഈ​​വാ​​രം 76.43 ൽ ​​പ്ര​​തി​​രോ​​ധ​​മു​​ണ്ട്, ക​​രു​​ത്ത് നേ​​ടി​​യാ​​ൽ 75.45‐31 റേ​​ഞ്ചി​​ലേ​​യ്ക്ക് മൂ​​ല്യം ക​​യ​​റാം. മെ​​യി​​ൽ ഇ​​തി​​ന​​കം 85 പൈ​​സ​​യു​​ടെ ഇ​​ടി​​വ് രൂ​​പ​​യ്ക്ക് നേ​​രി​​ട്ടു.

മ​​റ്റ് വി​​ക​​സി​​ത സ​​മ്പ​​ദ്‌ വ്യ​​സ്ഥ​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ നി​​ല​​പാ​​ട് ഇ​​ന്ത്യ​​യെ ബാ​​ധി​​ക്കു​​ന്നു. പോ​​യ​​വാ​​രം അ​​വ​​ർ 6920.28 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു, തൊ​​ട്ട് മു​​ൻ​​വാ​​രം വി​​ൽ​​പ്പ​​ന 5951.15 കോ​​ടി​​യാ​​യി​​രു​​ന്നു. ഏ​​പ്രി​​ലി​​ൽ 6883 കോ​​ടി രൂ​​പ​​യും മാ​​ർ​​ച്ചി​​ൽ 61,973 കോ​​ടി രൂ​​പ​​യും വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പി​​ൻ​​വ​​ലി​​ച്ചു.

ആ​​ഗോ​​ള വി​​പ​​ണി​​ക​​ളെ യു ​​എ​​സ്‐​​ചൈ​​ന ബ​​ന്ധ​​ത്തി​​ൽ ഉ​​ട​​ലെ​​ടു​​ത്ത സം​​ഘ​​ർ​​ഷാ​​വ​​സ്ഥ സ​​മ്മ​​ർ​​ദം ഉ​​ള​​വാ​​ക്കാം. ക്രൂ​​ഡ് ഓ​​യി​​ൽ നാ​​ലാം വാ​​ര​​വും നേ​​ട്ട​​ത്തി​​ൽ, ബാ​​ര​​ലി​​ന് 29.79 ഡോ​​ള​​റി​​ൽ നി​​ന്ന് 34.57 ഡോ​​ള​​ർ വ​​രെ ക​​യ​​റി​​യ ശേ​​ഷം 33.56 ലാ​​ണ്. ക്രൂ​​ഡ് വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ജൂ​​ണി​​ൽ 44.96 ഡോ​​ള​​ർ വ​​രെ ഉ​​യ​​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.