ഭാരത് ഗ്യാസ് വാട്ട്സ് ആപ്പിൽ ബുക്ക് ചെയ്യാം
Monday, June 1, 2020 11:13 PM IST
കോ​​ട്ട​​യം: ഭാ​​ര​​ത് ഗ്യാ​​സി​​ന്‍റെ പാ​​ച​​ക വാ​​ത​​ക സി​​ലി​​ണ്ട​​റു​​ക​​ൾ വാ​ട്ട്സ് ആ​​പ് ഉ​​പ​​യോ​​ഗി​​ച്ചു ബു​​ക്ക് ചെ​​യ്യാമെന്ന് ബി​​പി​​സി​​എ​​ൽ എ​​ൽ​​പി​​ജി വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ടി. ​​പീ​​താം​​ബ​​ര​​ൻ അ​​റി​​യി​​ച്ചു. വാ​​ട്സ് ആ​​പ് വ​​ഴി ബു​​ക്കു ചെ​​യ്യു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ഉ​​ട​​ൻ​​ത​​ന്നെ ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ മെ​​സേ​​ജും ല​​ഭി​​ക്കും.

ഭാ​​ര​​ത് ഗ്യാ​​സ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് വാ​​ട്സ് ആ​​പ് വ​​ഴി പാ​​ച​​ക​​വാ​​ത​​കം ബു​​ക്കു ചെ​​യ്യാ​​ൻ ആ​​ദ്യം 1800224344 എ​​ന്ന ന​​ന്പ​​ർ ഫോ​​ണി​​ൽ സേ​​വ് ചെ​​യ്യ​​ണം. തു​​ട​​ർ​​ന്ന് വാ​​ട്സ് ആ​​പ് വ​​ഴി ഈ ​​ന​​ന്പ​​റി​​ലേ​​ക്ക് "Hi' എ​​ന്ന സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ക. തു​​ട​​ർ​​ന്ന് ‘ Book’ എ​​ന്നോ "1' എ​​ന്നോ അ​​യ​​ച്ചാ​​ൽ പാ​​ച​​ക​​വാ​​ത​​കം ബു​​ക്ക് ചെ​​യ്യാ​​നാ​​കും. ഗ്യാ​​സ് ബു​​ക്ക് ചെ​​യ്ത​ ​ശേ​​ഷം ല​​ഭി​​ക്കു​​ന്ന മെ​​സേ​​ജി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി പ​​ണ​​മ​​ട​യ്ക്കാ​നു​ള്ള ലി​​ങ്കും ല​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.