ഡിജിറ്റൽ കാർ കീ മുതൽ ട്രാൻസലേറ്റ് ആപ് വരെ; വിസ്മയിപ്പിച്ച് ആപ്പിൾ കോണ്‍ഫറൻസ്
Tuesday, June 23, 2020 10:32 PM IST
കലിഫോർണിയ: പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി ആപ്പിളിന്റെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പർ കോണ്‍ഫറൻസ്. കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വർച്വൽ ആയി നടക്കുന്ന പരിപാടിയിൽ പതിവു പോലെ എെഫോണ്‍, മാക്സ്, എപാഡ്, ആപ്പിൾ വാച്ചസ് എന്നിവയ്ക്കുള്ള സോഫ്റ്റ്വേർ അപ്ഡേറ്റുകളാണ് ആദ്യം പ്രഖ്യാപിച്ചത്. സമീപഭാവിയിൽത്തന്നെ മാക്സിൽ ആപ്പിളിന്റെതന്നെ ചിപ്പുകളാകും ഉപയോഗിക്കുകയെന്നും കന്പനി അറിയിച്ചു. വർഷങ്ങളായി ഇന്റലിന്റെ ചിപ്പുകളാണ് ആപ്പിൾ മാക്സുകളിൽ ഉപയോഗിക്കുന്നത്.
എെഒഎസ് 14
ഹോം സ്ക്രീനിലുൾപ്പെടെ വലിയ മാറ്റങ്ങളോടെയാകും എെഒഎസ് 14 വരിക. സ്ഥിരം ഇ-മെയിൽ ആപ്പും ബ്രൗസർ ആപ്പും ഇതിൽ ഉപയോഗിക്കാനാകും. ആപ്പുകൾ ഓട്ടോമാറ്റിക് ആയി ക്രമീകരിക്കാനുള്ള ആപ് ലൈബ്രറി ഫീച്ചറും എെഒഎസ് 14 ലുണ്ടാകും.
ഡിജിറ്റൽ കാർ കീ
എെഫോണ്‍ ഉപയോക്താക്കൾക്കു തങ്ങളുടെ കാറുകൾ അണ്‍ലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനുമുള്ള ഫീച്ചറാണിത്.
ട്രാൻസലേറ്റ് ആപ്
ഉടനടി വിവർത്തനം സാധ്യമാക്കുന്ന ആപ്ലിക്കേഷൻ കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിൾ വാച്ച്
ഉപയോക്താക്കളുടെ ഉറക്കത്തിന്റെ രീതിപോലും നിരീക്ഷിക്കാൻ സംവിധാനമുള്ള അപ്ഡേഷൻ ആപ്പിൾ വാച്ചുകളിൽ പ്രഖ്യാപിച്ചു.
ഉപയോക്താക്കളുടെ ലൊക്കേഷൻ, മറ്റു വിവരങ്ങൾ തുടങ്ങിയവ അവരുടെ അനുവാദമില്ലാതെ ആപ്പുകൾക്ക് ഇനി ശേഖരിക്കാനാവില്ലെന്ന് ആപ്പിൾ അറിയിച്ചു. സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച മറ്റു പ്രഖ്യാപനങ്ങളും കൂടുതൽ ഫീച്ചറുകളും വരും ദിവസങ്ങളിൽ അധികൃതർ അറിയിക്കുമെന്നാണു റിപ്പോർട്ടുകൾ. 26നാണ് കോണ്‍ഫറൻസ് അവസാനിക്കുന്നത്.