കല്യാണ് സിൽക്സ് ആടി സെയിൽ നാളെ മുതൽ
Sunday, June 28, 2020 12:19 AM IST
തൃശൂർ: ആടിമാസ സെയിൽ മലയാളിക്കു പരിചയപ്പെടുത്തിയ കല്യാണ് സിൽക്സ് വീണ്ടുമൊരു ആടി സെയിലിനു തുടക്കമിടുന്നു.
പ്രമുഖ മില്ലുകളിൽനിന്നു ലഭിച്ച വലിയ വിലക്കിഴിവുകൾ ഉപഭോക്താക്കൾക്കു കല്യാണ് സിൽക്സ് അതേപടി കൈമാറും. ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് ലഭ്യമാക്കുക.
കോവിഡ് മൂലം ഉണ്ടായിരിക്കുന്ന വിഷമകരമായ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് ആടി സെയിലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നു കല്യാണ് സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.