ഐടി റിട്ടേൺ നവം. 30 വരെ നീട്ടി
Sunday, July 5, 2020 12:25 AM IST
ന്യൂഡൽഹി: കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ 2019-2020 സാന്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റിട്ടേണ്‍ സമർപ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെയും പിന്നീട് ജൂലൈ 31 വരെയും നേരത്ത നീട്ടിയിരുന്നു. ഐടി ആക്ട് പ്രകാരം ഡിഡക്ഷൻ ക്ലെയിം (80 സി- എൽഐസി, പിപിഎഫ്, എൻഎസ്സി, 80ഡി- മെഡിക്ലെയിം, 80 ജി- സംഭാവനകൾ) ചെയ്യേണ്ടവർക്ക് ജൂലൈ 31 വരെ സമയം നൽകിയിട്ടുണ്ട്. പാൻ നന്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടിയിരുന്നു.