മികവോടെ എസ്ബിഐ
Friday, July 31, 2020 11:36 PM IST
മുംബൈ: ജൂണിൽ അവസാനിച്ച ഒന്നാം ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്കു അറ്റാദായ വർധന. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 81 ശതമാനം വർധനയോടെ അറ്റാദായം 4189.34 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2312.20 കോടി രൂപയായിരുന്നു ലാഭം.
എസ്ബിഎെ ലൈഫിന്റെ ഓഹരിവില്പനയിലൂടെ വന്ന 1539.73 കോടി രൂപയാണ് ബാങ്കിന്റെ ലാഭമുയർച്ചയ്ക്ക് കരുത്തേകിയത്. ഏപ്രിൽ- ജൂണ്‍ പാദത്തിലെ അറ്റ പലിശ വരുമാനം 26,641 കോടി രൂപയായി. ഇതേ പാദത്തിൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മൊത്ത വായ്പയുടെ 5.44 ശതമാനമായി കുറഞ്ഞു. ജനുവരി -മാർച്ച് പാദത്തിൽ ഇത് 6.15 ശതമാനമായിരുന്നു.