ഫാക്ടിനു 976 കോടിയുടെ റിക്കാർഡ് ലാഭം
Friday, August 14, 2020 12:13 AM IST
മട്ടാഞ്ചേരി: 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് 976 കോടിയുടെ റിക്കാർഡ് ലാഭം കൈവരിച്ചതായി ചെയർമാൻ കിഷോർ റുംഗ്ത അറിയിച്ചു. ഫാക്ടിന്റെ വിറ്റുവരവിൽ 42 ശതമാനം വളർച്ചയുണ്ടായി. 8.45 ലക്ഷം മെട്രിക് ടൺ ഫാക്ടംഫോസ് ഈ കാലഘട്ടത്തിൽ ഉത്പാദിപ്പിച്ചത് സർവകാല റിക്കാർഡാണ്.