ചൈനയിൽനിന്നുള്ള ഇറക്കുമതിയിൽ 27.63% ഇടിവ്
Tuesday, September 22, 2020 12:33 AM IST
മുംബൈ: ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. നടപ്പ് ധനകാര്യവർഷത്തെ ഏപ്രിൽമുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ചൈനീസ് ഇറക്കുമതി 2158 കോടി ഡോളറായാണ് ഇടിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള ഇടിവ് 27.63 ശതമാനം.
ജൂലൈയിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി 558 കോടി ഡോളറും ഓഗസ്റ്റിൽ 498 കോടി ഡോളറുമായിരുന്നു. അതേസമയം സെപ്റ്റംബർ മാസത്തിലെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് 10 ശതമാനം വർധനയുണ്ടെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു.