ആപ്പിൾ ഓണ്‍ലൈൻ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു
Thursday, September 24, 2020 1:30 AM IST
മുംബൈ: ടെക് വന്പൻ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈൻ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. വിവിധ ഐഫോണ്‍ മോഡലുകൾ, ആപ്പിൾവാച്ചുകൾ, ഐപോഡ്, മാക് ഡിവൈസുകൾ തുടങ്ങിയവ ആവശ്യക്കാർക്ക് ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾ്, വിദ്യാർഥികൾക്കുള്ള പ്രത്യേക ഇളവുകൾ, സമ്മാന പദ്ധതികൾ തുടങ്ങിയവയും ഉദ്ഘാടനം പ്രമാണിച്ച് കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ ഉപകരണങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് ഹിന്ദിയിലും ഇംഗ്ലീഷിലും വിദഗ്ധോപദേശവും ഓണ്‍ലൈൻ സ്റ്റോറിലൂടെ ലൈവായി ലഭിക്കും.