100% വായ്പയുമായിമാരുതി സുസുക്കി അരീനയിൽ ഓണം ഓഫർ തുടരുന്നു
Monday, September 28, 2020 11:01 PM IST
കൊച്ചി: മാരുതി സുസുക്കി അരീന ഷോറൂമുകളിൽ ഓണം ഓഫറുകളിൽ വാഹനം സ്വന്തമാക്കാൻ അവസരം. നിരവധി ഉറപ്പായ സമ്മാനങ്ങൾക്കൊപ്പം മാരുതി ഫൈനാൻസുമായി ചേർന്ന് ആകര്‍ഷകമായ വായ്പാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാർ വാങ്ങാൻ നൂറ് ശതമാനം വായ്പ ലഭ്യമാകും. 899 രൂപയാണ് ഇഎംഐ. വായ്പയ്ക്ക് ഏഴ് വര്‍ഷം വരെ കാലാവധിയും പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും കിട്ടും.
സര്‍ക്കാർ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ മാസ ശമ്പളക്കാര്‍ക്കും സ്വയം തൊഴിൽ ചെയ്യുന്നവര്‍ക്കും പ്രത്യേക പലിശയിളവുമുണ്ട്. ഇതോടൊപ്പം 19,700 രൂപ മുടക്കി ആള്‍ട്ടോ, സ്വിഫ്റ്റ്, വാഗണ്‍ ആർ , എസ് പ്രസോ മോഡലുകൾ വാങ്ങാനുള്ള അവസരവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. പഴയ കാർ മാറ്റി പുതിയത് വാങ്ങാൻ സൗകര്യവും 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് കിട്ടുമെന്നും കമ്പനി അറിയിച്ചു. ഓഫറുകൾ ഈ മാസം 30 വരെ ലഭ്യമാകും.